തൃശ്ശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സ്ത്രികള്‍ ശബരിമലയില്‍ പ്രവേശിച്ചത് സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളത് ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
സ്ത്രീകള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച തന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ശുദ്ധികലശം നടത്തിയതിന് തന്ത്രിക്ക് എതിരെ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.