പാലക്കാട്: മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയ്ക്ക് ചുമത്തിയ പിഴ ലഭിച്ചത് പാലക്കാട് സ്വദേശിയുടെ ബൈക്കിന്റെ പേരിലെന്ന് പരാതി. കെകെ നിഷിലിന്റെ ഇരുചക്ര വാഹന നമ്പരിലാണ് പിഴ ലഭിച്ചത്. പാലക്കാട് ബാങ്കിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്ത ബൈക്കിനാണ് പിഴ ചുമത്തിയത്.
വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപ പിഴയടയ്ക്കാനാണ് നിര്‍ദേശം. തന്റെ വണ്ടി നമ്പറില്‍ മറ്റൊരു വാഹനത്തിന് പിഴ ചുമത്തിയതിന് എതിരായ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം അഴിമതി കുരുക്കിലാണെങ്കിലും എഐ ക്യമറ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ബോധവല്‍ക്കരണത്തിനായി 19 വരെ പിഴ ഈടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
Read also: ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണ് തൃശൂര്‍; രാമസിംഹന്‍ അബൂബക്കര്‍