തൃശൂര്‍: ഹൈന്ദവരോട് നന്ദി കാണിക്കാത്ത ജില്ലയാണ് തൃശൂരെന്ന് സംവിധായകന് രാമസിംഹന് അബൂബക്കര്‍. താന്‍ സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ തൃശൂരിലെ ഒരു തിയേറ്ററില്‍ പോലും പ്രദര്‍ശിപ്പിച്ചില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ബിജെപി നേതാക്കളെ അഭിസംബോധന ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
‘ചില നേതാക്കളറിയാന്‍, 1921ലെ തലപോയ ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂര്‍. ഒരു തിയേറ്ററില്‍ പോലും തൃശൂരില്‍ പുഴ ഒഴുകിയിട്ടില്ല’ രാമസിംഹന് അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എഴുതി. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലമായ ചിത്രം ‘പുഴ മുതല്‍ പുഴ വരെ’ 2023 മാര്‍ച്ച് മൂന്നിനായിരുന്നു റിലീസായത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്.
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. നടന് തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തിയത്.
Discussion about this post