കേരളത്തിന്റെ ഹൃദയം കവര്‍ന്ന അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ കഥ സ്‌ക്രീനിലെത്തിക്കുന്നത്. സുഹൈല്‍ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്.
‘ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്’ എന്ന ടാഗ് ലൈനോടെ സാജിദ് യഹിയ പോസ്റ്റര്‍ പങ്കുവച്ചു. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ പറഞ്ഞു.
പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂര്‍ത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈന്‍ ചെയ്തിട്ടുണ്ട്. അതിന്റെ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പര്‍ സിനിമയായി തന്നെയാകും ‘അരിക്കൊമ്പന്‍’ എത്തുക.
ഒരു സെക്ഷന്‍ ഇപ്പോള്‍ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. ‘2018’ പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇംപാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങള്‍. സിനിമയുമായി ബന്ധപ്പെട്ട് അപഡേറ്റുകള്‍ ഉടന്‍ ഉണ്ടാകും എന്നും സാജിദ് പറഞ്ഞു.