കോട്ടയം: കോട്ടയത്തെ പള്ളിയില്‍ ദിവസങ്ങളായി അഭയം തേടിയിരിക്കുന്ന കരോള്‍ കുടുംബത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എസ്പി ഓഫീസിലേയ്ക്ക് നടത്തിയ ലോംഗ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തിരുന്നു.
അതേസമയം മാര്‍ച്ചിനിടെ പോലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി.
തിരുവഞ്ചൂര്‍ പ്രസംഗിക്കുന്നതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പിന്നീട് ഒരുക്കൂട്ടം പ്രവര്‍ത്തകര്‍ മുന്നോട്ട് വരികയും പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പത്ത് മണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്.
ആക്രമണത്തിനു ശേഷം 12 ദിവസങ്ങള്‍ പിന്നിട്ടിട്ടും പള്ളിയില്‍ അഭയം തേടിയ കുടുംബം സ്വന്തം വീടുകളിലേയ്ക്ക് തിരിച്ചു പോയിട്ടില്ല. ഇവര്‍ക്ക് നീതി ഉറപ്പാക്കണമെന്നായിരുന്നു മാര്‍ച്ചിന്റെ ലക്ഷ്യം.