ഇടുക്കി: അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. നാട്ടുകാരും വനപാലകരും ചേര്‍ന്ന് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് അരിക്കൊമ്പനിറങ്ങിയത്.
ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നുണ്ടെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മഴമേഘങ്ങളുളളതിനാല്‍ അരിക്കൊമ്പന്റെ ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
also read: കലാപഭൂമിയായി മണിപ്പൂര്‍, പിന്നാലെ സംഘര്‍ഷം മേഘാലയയിലും , 16പേര്‍ അറസ്റ്റില്‍
വനത്തിനുള്ളിലൂടെ രാത്രി സഞ്ചാരമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം പെരിയാര്‍ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു അരിക്കൊമ്പനുണ്ടായിരുന്നത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പര്‍ മണലാര്‍ എന്നീ സ്ഥലങ്ങള്‍ക്ക് സമീപത്തുള്ള അതിര്‍ത്തിയിലെ വനമേഖലയിലൂടെ ഇരവങ്കലാര്‍ ഭാഗത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഇവിടുത്തെ വനത്തിനുള്ളില്‍ അരിക്കൊമ്പന്‍ ഉള്ളതായി സിഗ്നല്‍ ലഭിച്ചിരിക്കുന്നതെന്നും വനംവകുപ്പ് വ്യക്തമാക്കി. ഈ ഭാഗത്തെ വനത്തില്‍ നിന്നും പുറത്തിറങ്ങിയ അരിക്കൊമ്പന്‍ മേഘമലയിലെ തേയിലത്തോട്ടത്തിലേക്ക് എത്തിയിരുന്നു. ഇവിടെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്.