ആറ് ദിവസം കൊണ്ട് വരുമാനം 2.70 കോടി രൂപ, മെയ് 14 വരെ മുഴുവന്‍ ടിക്കറ്റും വിറ്റു, കേരളത്തില്‍ ഹിറ്റായി വന്ദേഭാരത്

തിരുവനന്തപുരം; കേരളത്തില്‍ ഹിറ്റായി മാറി വന്ദേ ഭാരത് എക്‌സ്പ്രസ്. 2.70 കോടി രൂപയാണ് സര്‍വീസ് തുടങ്ങി ആറ് ദിവസംകൊണ്ട് വന്ദേഭാരത് നേടിയ വരുമാനം.ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ്.

മെയ് 14 വരെയുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം വിറ്റു പോയതായി അധികൃതര്‍ പറയുന്നു. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസില്‍ 1 കോടി 17 ലക്ഷം രൂപയാണ് വരുമാനം. ഏപ്രില്‍ 28 ന് തിരുവനന്തപുരം-കാസര്‍കോട് സര്‍വീസില്‍ 19.5 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലെ വരുമാനം.

also read: ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തീവ്രന്യൂനമര്‍ദമാകും, ചുഴലിക്കാറ്റാവാന്‍ സാധ്യത, മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ഏപ്രില്‍ 29 ന് 20.30 ലക്ഷം, ഏപ്രില്‍ 30ന് 20.50 ലക്ഷം, മെയ്1ന് 20.1 ലക്ഷം, മെയ് 2 ന് 18.2 ലക്ഷം, മെയ് 3 ന് 18 ലക്ഷം എന്നിങ്ങനെ പോകുന്നു വരുമാനം. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്കുള്ള സര്‍വീസില്‍ ശരാശരി 18 ലക്ഷം രൂപയാണ് ടിക്കറ്റ് കളക്ഷന്‍.

also read: ലോകം കണ്ട ‘കേരളാ സ്റ്റോറി’ വീഡിയോ: എആര്‍ റഹ്‌മാന്‍ പങ്കുവച്ച വീഡിയോ തിരുവനന്തപുരം സ്വദേശിയുടെത്

27,000 പേരാണ് ഈ കാലയളവില്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തത്. 31,412 ബുക്കിംഗാണ് ഉണ്ടായത്. നിരക്ക് കൂടുതലാണെങ്കിലും കൂടുതല്‍ യാത്രക്കാരും തെരഞ്ഞെടുത്തത് എസ്സിക്യൂട്ടീവ് സീറ്റുകളാണെന്നും കണക്കുകള്‍ തെളിയിക്കുന്നു.

Exit mobile version