തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറുമെന്നും തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തത ഇനിയും കൈവന്നിട്ടില്ലെന്നും ഇതേതുടര്‍ന്ന് ഞായറാഴ്ചയോടെ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന.
also read: ആരോഗ്യം തിരിച്ചെടുത്ത് ഋഷഭ് പന്ത്: ഊന്നുവടി ഉപേക്ഷിച്ച് നടക്കാനായി
വിവാധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടായിരിക്കും. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
also read: ‘വാസന്തി മഠ’ത്തില്‍ മന്ത്രവാദത്തിനായി മൂന്ന് പേരെ പൂട്ടിയിട്ട സംഭവം: ശോഭനയും സഹായിയും കീഴടങ്ങി
ഇന്ന് കൊമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്.
ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിച്ചു. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത നിര്‍ദേശം നല്‍കി.