കഴിഞ്ഞ ദിവസമാണ് ദി കേരളാ സ്റ്റോറി സിനിമയില്‍ വിവാദം കത്തുന്നതിനിടെയാണ്
സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാന്‍ കേരളത്തിന്റെ മതസൗഹാര്‍ദ്ദം വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ചത്. ആലപ്പുഴയില്‍ പള്ളി കമ്മറ്റി നടത്തിയ ഹിന്ദു വിവാഹത്തിന്റെ വീഡിയോയിരന്നു ഇതാണ് കേരളാ സ്‌റ്റോറി എന്ന് പറഞ്ഞ് എആര്‍ റഹ്‌മാന്‍ പങ്കുവച്ചത്.
ആലപ്പുഴയിലെ ചെറുവള്ളി മുസ്ലീം ജമാഅത്ത് പള്ളിയില്‍ ഹൈന്ദവാചാരപ്രകാരം നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയായിരുന്നു എആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്. കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ അപഹസിക്കുന്നതായി ആരോപണം ഉയര്‍ന്ന ‘കേരള സ്റ്റോറി’ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയായിരുന്നു എ. ആര്‍ റഹ്‌മാന്‍ പങ്കുവെച്ച വീഡിയോയും ചര്‍ച്ചയായിരുന്നു.
എആര്‍ റഹ്‌മാനിലൂടെ കേരളത്തിന്റെ മതസൗഹാര്‍ദ്ദം ലോകത്തെ കാണിച്ച ആ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് ഒരു മലയാളിയാണ്. കോമ്രേഡ് ഫ്രം കേരള എന്ന ട്വിറ്റര്‍ അക്കൗണ്ട് സ്വന്തമായുള്ള തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശി നിഖില്‍ ഹുസൈന്‍ ആണ് ആ വീഡിയോ പങ്കുവെച്ചത്. സാധാരണ ഷെയര്‍ ചെയ്യപ്പെട്ട് ലഭിക്കുന്ന വീഡിയോകള്‍ നിഖില്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍ അവയൊന്നും അധികം ശ്രദ്ധിക്കപ്പെടാറില്ല. ഇത്തവണ ഷെയര്‍ ചെയ്ത വീഡിയോ എആര്‍ റഹ്‌മാന്‍ പങ്കുവെച്ചത് നിഖിലിനേയും ഞെട്ടിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആ ഒരു വീഡിയോയുടെ പ്രസക്തി മനസിലാക്കിയാണ് വീഡിയോ ഷെയര്‍ ചെയ്തതെന്ന് നിഖില്‍ പറയുന്നു.
തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിയായ നിഖില്‍ അബുദാബിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യപ്പെട്ട് ലഭിച്ച വീഡിയോ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയായിരുന്നുവെന്ന് നിഖില്‍ പറയുന്നു. പിറ്റേദിവസം നോക്കുമ്പോഴാണ് എആര്‍ റഹ്‌മാന്‍ തന്റെ ട്വീറ്റ് പങ്കുവെച്ചതായുള്ള നോട്ടിഫിക്കേഷന്‍ കാണുന്നത്.
പിന്നീട് നോക്കുമ്‌ബോഴാണ് 24 മില്യണ്‍ ഫോളോവേഴ്സുള്ള എആര്‍ റഹ്‌മാന്റെ ഒറിജിനല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടതെന്ന് മനസിലായതെന്ന് നിഖില്‍ പറയുന്നു.
ആ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ പിന്തുണച്ച് പലരും പോസ്റ്റുകള്‍ ഇട്ടിരുന്നതായി നിഖില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് തന്നെ തെറി വിളിച്ചവരും ഏറെയാണെന്ന് നിഖില്‍ വ്യക്തമാക്കുന്നു.
ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും നിഖില്‍ പഠിച്ചതും വളര്‍ന്നതും ലക്ഷദ്വീപിലാണ്. പ്ലസ് ടു വരെ ലക്ഷദ്വീപില്‍ പഠിച്ചു. തുടര്‍ന്ന് പഠിച്ചത് ബംഗളൂരുവില്‍ ആണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അബുദാബിയില്‍ ജോലി ചെയ്യുന്നു. 2021 ല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന പുതിയ നയങ്ങള്‍ക്കെതിരെയും നിഖില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
Bravo 🙌🏽 love for humanity has to be unconditional and healing ❤️🩹 https://t.co/X9xYVMxyiF
— A.R.Rahman (@arrahman) May 4, 2023