എഐ ക്യാമറയെ പേടിക്കാനായില്ല! ഉടനെ പിഴയീടാക്കില്ല; കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നു

തിരുവനന്തപുരം: ഏറെ ചർച്ചയായ സംസ്ഥാനത്താകെ സ്ഥാപിച്ച എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ലെന്ന് സൂചന. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകുന്നതാണ് കാരണം. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം.

വിഷയത്തിൽ ചർച്ചകൾ നടക്കുന്നതിനാൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ, നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടാത്ത സ്ഥിതിക്ക് പിഴയീടാക്കുന്നതും വൈകും. ഗതാഗതനിയമ ലംഘനം കണ്ടുപിടിക്കാൻ എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയാരോപണം പ്രതിപക്ഷം ശക്തമാക്കിയിരുന്നു.

ALSO READ- ഇവിടം ജീവിക്കാനാവാത്ത സ്ഥലമായി മാറി, വേറെ വഴിയില്ല, കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‌വെയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതോടെ പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിന് അംഗീകരിക്കാനായിരുന്നില്ല.

ALSO READ- മൂന്ന് പേരെ പൂട്ടിയിട്ട മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്തു; രക്ഷാപ്രവർത്തനം നടത്തിയ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്

പിഴ ചുമത്താതെ നോട്ടീസ് പ്രിന്റടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നായിരുന്നു കെൽട്രോൺ നിലപാട്. എന്നാൽ കരാർ പ്രകാരം ഇതെല്ലാം കെൽട്രോൺ തന്നെ ചെയ്യണമെന്ന് മോട്ടോർ വാഹനവകുപ്പ് നിലപാടെടുത്തു. ഇതോടെയാണ് ധാരണാ പത്രം ഒപ്പിടാനാകാതെ പോയത്.

Exit mobile version