മൂന്ന് പേരെ പൂട്ടിയിട്ട മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം അടിച്ചു തകർത്തു; രക്ഷാപ്രവർത്തനം നടത്തിയ സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ മന്ത്രവാദകേന്ദ്രത്തിൽ നിന്നും മൂന്നുപേരെ രക്ഷിക്കാനായി കെട്ടിടം അടിച്ചു തകർത്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്. മന്ത്രവാദിനി ശോഭയുടെ ബന്ധു രവീന്ദ്രന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മന്ത്രവാദ കേന്ദ്രത്തിൽ മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തെ തുടർന്നാണ് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്.

ഇവിടെ നിന്നും കൂട്ടനിലവിളി ഉയർന്നതോടെയാണ് നാട്ടുകാരായ പാർട്ടി പ്രവർത്തകരും പോലീസും എത്തി രക്ഷപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭനയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്. അനീഷ് ഇവർക്ക് നൽകാനുള്ള പണം ആവശ്യപ്പെട്ടാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്‌തേറിനേയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തിരുന്നത്.

മൂന്നു പേരെ തടവിലാക്കി മർദ്ദിച്ച ഈ സംഭവത്തിൽ മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയെയും കൂട്ടാളി ഉണ്ണികൃഷ്ണനെയും പ്രതി ചേർത്ത് പോലീസ് കേസ് എടുത്തിരുന്നു. നിലവിൽ ശോഭനയും ഉണ്ണികൃഷ്ണനും ഒളിവിലാണ്.

നേരത്തെ,കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും കഴിഞ്ഞ ഒക്ടോബറിൽ ജയിലിലായിരുന്നു. ഈ ജയിലിലായ കാലയളവിലാണ് പത്തനാപുരം സ്വദേശി അനീഷ് സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായത്. തുടർന്ന് ജയിലിൽ വച്ച് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു.

പിന്നീട് അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചിരുന്നു. അനീഷിന്റെ കേസ് ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു.

ALSO READ- സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആതിര ജീവനൊടുക്കിയ സംഭവം, പ്രതി അരുണ്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍

കഴിഞ്ഞ ഒരാഴ്ച മുൻപ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യേയും അമ്മയേയുമടക്കം കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്.

മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്. ഈ മന്ത്രവാദ കേന്ദ്രത്തിൽ നിന്ന് കരച്ചിലും ബഹളവും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞെത്തിയത്. ഇതിനെ തുടർന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ മന്ത്രവാദ കേന്ദ്രം അടിച്ചു തകർക്കുകയും


അതേസമയം, ജനുവരി മുതൽ ഇങ്ങോട്ട് ശോഭന നടത്തിയിരുന്ന പൂജകൾക്ക് ശുഭയേയും ഉപയോഗിച്ചിരുന്നു. അനീഷ് പ്രതിയായ തട്ടിപ്പ് കേസിലെ പ്രതിയാണ് ഭാര്യ ശുഭ.

Exit mobile version