കല്ല്യാണമാണോ കൂട്ടുകാര്‍ വേണോ പാട്ട് വേണം, അതും ഉണ്ടായാലോ പ്രകമ്പനം കൊള്ളിക്കുന്ന നൃത്തച്ചുവടുകളും വേണം. ഇവിടെ വൈറലായ ഈ കല്ല്യാണ രംഗത്തില്‍ ഉണ്ട് അത്തരത്തിലൊരു കിടുക്കാച്ചി ഡാന്‍സ്. നൃത്തം കൂട്ടുക്കാര്‍ ആണ് തുടക്കമിട്ടത്, ശേഷം കൊണ്ടു പോകുന്നത് വേറെ ആരുമല്ല ചെക്കനും കല്ല്യാണ പെണ്ണും തന്നെയാണ്. തുടക്കം അല്‍പ്പം നര്‍മ്മം കലര്‍ത്തിയാണ് ഇവര്‍ ചുവടുവെയ്ക്കുന്നത്.
മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ… എന്ന ഗാനത്തിനാണ് കല്ല്യാണപ്പെണ്ണും ചെക്കനും മനോഹരമായ നൃത്തം വെയ്ക്കുന്നത്. കല്ല്യാണമാണ് ആളുകള്‍ കളിയാക്കും എന്ന ചിന്താഗതിയോടെ കുണുങ്ങി നില്‍ക്കുന്നതല്ല, അടിച്ച് പൊളിക്കേണ്ട സമയമാണെന്ന് തെളിയിക്കുകയാണ് അവര്‍. അത്രമേല്‍ ഗംഭീരമാണ് ഇവരുടെ നൃത്തച്ചുവടുകള്‍. സംഭവം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
സ്ഥലമെവിടെയാണെന്നോ ആരാണീ പെണ്‍കുട്ടിയും ചെറുക്കനുമെന്നോ വ്യക്തമല്ല. കൂട്ടുകാര്‍ തുടക്കമിട്ട ചുവടുകള്‍ക്കൊപ്പം ഇരുവരും ആടിത്തിമിര്‍ക്കുകയായിരുന്നു. പ്രേമം സിനിമാസ്‌റ്റൈലില്‍ കറുത്ത ഷര്‍ട്ടും ചുവന്നമുണ്ടുമാണ് ചെറുക്കന്റെ സുഹൃത്തുക്കള്‍ ധരിച്ചിരുന്നത്. എല്ലാവരുടേയും ഡാന്‍സിനെ നിറകൈയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
Discussion about this post