അരിക്കൊമ്പന്‍ തിരിച്ചെത്തി, കേരള തമിഴ് നാട് വനമേഖലയില്‍ കറക്കം, മൂന്ന് ദിവസം കൊണ്ട് സഞ്ചരിച്ചത് 30 കിലോമീറ്റര്‍

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് സഞ്ചരിക്കുന്നതായി വനംവകുപ്പ്. മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.

അതിര്‍ത്തിയില്‍ കേരള തമിഴ് നാട് വനമേഖലയിലായാണ് സഞ്ചാരം. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചു. കുമളിയിലെ സീനിയറോട വനമേഖലയിലായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. അതിനിടെ കഴിഞ്ഞ ദിവസം അരിക്കൊമ്പനില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നും സിഗ്‌നല്‍ ന്ഷ്ടപ്പെട്ടിരുന്നു.

also read:പെണ്‍കുട്ടികളുടെ ജനന നിരക്ക് കുറവ്: രണ്ടാമത്തെ പ്രസവത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 6,000 രൂപ; പദ്ധതി കേരളത്തിലും

ഏറെ സമയം കഴിഞ്ഞ് ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് സിഗ്‌നല്‍ ലഭിച്ചത്. അത് പ്രകാരം തമിഴ്നാട് മേഖലയിലെ വണ്ണാത്തിപ്പാറയിലായിരുന്നു കൊമ്പന്‍. അതേസമയം, വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പന്‍ തിരിച്ചുവരാനുള്ള സാധ്യതയില്ലേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു.

also read: അവയവ ദാന സമ്മതപത്രമെഴുതി ദിവസങ്ങള്‍ക്കുള്ളില്‍ യുവാവ് ജീവനൊടുക്കി; നോവായി ഇരുപത്തുമൂന്നുകാരന്‍ ജ്യോതിഷ്

പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷന്‍ കടകള്‍ തേടി കൊമ്പന്‍ ഇറങ്ങാനുളള സാധ്യതയുളളതിനാല്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version