കുത്തനെ ഉയര്‍ന്ന് സ്വര്‍ണ്ണവില, 46000ലേക്ക് അടുത്ത് സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

കൊച്ചി: ചരിത്രത്തിലാധ്യമായി സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍. 46000ത്തിലേക്ക് എത്തിയിരിക്കുകയാണ് സ്വര്‍ണ്ണവില. കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയായി മാറിയിരിക്കുകയാണിപ്പോള്‍.

ഏപ്രില്‍ 14ന് 45,320 രൂപയായിരുന്ന സ്വര്‍ണവില 45,600 രൂപയായാണ് ഇപ്പോള്‍ ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്. ഇന്ന് ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്.

also read: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു, അള്‍സര്‍ ബാധിച്ച് ഒരുമാസം ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍

5700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു.

also read: സ്‌കാനിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രസവ വേദന; ആദിവാസി യുവതി ജീപ്പില്‍ കുഞ്ഞിന് ജന്മം നല്‍കി

എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്. സ്വര്‍ണ്ണവില ഉയരുന്നത് സ്വര്‍ണ്ണം വാങ്ങുന്ന സാധാരണക്കാര്‍ക്ക് വന്‍തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Exit mobile version