ചേര്‍ത്തല: ആലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ചേര്‍ത്തല നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ലക്ഷ്മി ഭവനില്‍ നന്ദകുമാര്‍ – സോമലത ദമ്പതികളുടെ മകള്‍ പൂജ യാണ് മരിച്ചത്.
പതിനാറ് വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം. വീട്ടില്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ഉടനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. നേരത്തെ പൂജയ്ക്ക് അള്‍സര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് പുജ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു.
സഹോദരി: പൂജിത. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പൂജ. പെണ്‍കുട്ടിയുടെ മരണം ഉറ്റവരെയും സുഹൃത്തുക്കളെയും നാടിനെയും നടുക്കിയിരിക്കുകയാണ്.
Discussion about this post