തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ അഞ്ചല്‍ സ്വദേശി അശ്വതി അച്ചു അറസ്റ്റില്‍. വിവിധ കേസുകളില്‍ പ്രതിയാണ് അശ്വതി അച്ചു. പൂവാര്‍ സ്വദേശിയായ 68കാരനില്‍ നിന്നാണ് പണം തട്ടിയത്. പലപ്പോഴായി നാല്‍പ്പതിനായിരത്തിലധികം രൂപ തട്ടിയെന്നാണ് പോലീസില്‍ നല്കിയ പരാതിയില്‍ ഉന്നയിക്കുന്നത്. തുടര്‍ന്ന് പോലീസ് അശ്വതി അച്ചുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
68 വയസുകാരനില്‍ നിന്ന് താന്‍ പണം തട്ടിയെടുത്തതല്ലെന്നും പണം കടമായി വാങ്ങിയതാണെന്നുമായിരുന്നു ഈ കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അശ്വതി അച്ചു പോലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഇവര്‍ പണം തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞ കാലാവധി കൂടി കഴിഞ്ഞതോടെയാണ് പോലീസ് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കാതായതോടെ പൊലീസ് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ അശ്വതിക്കെതിരെ പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.
Discussion about this post