സിവിൽ സർവീസസ് സ്വപ്നത്തിലെത്താൻ എങ്ങനെ പഠിക്കണം? റോജ എസ് രാജൻ ഐഎഫ്എസ് പങ്കെടുക്കുന്ന സൗജന്യ വെബിനാർ

സിവിൽ സർവീസസ് സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ കൃത്യമായ പഠനവും പരിശീലനവും ആവശ്യമാണ്. എന്നാൽ, ‘എങ്ങനെ പരിശീലനം നടത്തണം? എന്തെല്ലാം തയ്യാറെടുപ്പുകളാണ് വേണ്ടത്?’ തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് എപ്പോഴും സംശയങ്ങളുണ്ടാകും. ഇവയ്ക്കെല്ലാം ഉത്തരം കണ്ടെത്താൻ സഹായിക്കുന്നതിനായി ഐലേൺ ഐഎഎസ് അക്കാദമി സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു.

മലയാളികൾക്ക് അഭിമാനമായി സിവിൽ സർവീസസിൽ ഉന്നതവിജയം നേടിയ റോജ എസ് രാജൻ ഐഎഫ്എസ് പങ്കെടുക്കുന്ന ഈ വെബ്ബിനാറിൽ സിവിൽ സർവീസസ് പരിശീലനത്തെ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കാം.

ഈ വെബ്ബിനാറിലൂടെ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകാനും സ്വന്തം പഠന അനുഭവങ്ങളിൽ നിന്നും കൃത്യമായ ഗൈഡൻസ് നൽകാനും റോജ എസ് രാജൻ ഐഎഫ്എസിന് സാധിക്കും. ഐലേൺ ഐഎഎസിലെ മുൻവിദ്യാർത്ഥി കൂടിയായ റോജ എസ് രാജൻ 108ാം റാങ്ക് നേടിയാണ് സിവിൽ സർവീസസിന്റെ ഭാഗമായത്.

കൃത്യമായ പരിശീലനത്തിലൂടെ സിവിൽ സർവീസസിലെത്തിയ റോജ എസ് രാജൻ നയിക്കുന്ന സൗജന്യമായ ഈ വെബിനാറിൽ പങ്കെടുക്കാനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. വെബ്ബിനാറിൽ പങ്കെടുക്കാൻ രജിട്രേഷൻ നിർബന്ധമാണ്. ഏപ്രിൽ ഏഴാം തീയതി ഞായറാഴ്ച വൈകീട്ട് ഏഴുമണിക്കാണ് വെബ്ബിനാർ ആരംഭിക്കുക.

ചുരുങ്ങിയ വർഷം കൊണ്ട് 170ലേറെ സിവിൽ സർവീസസ് വിജയികളെ സമ്മാനിച്ച പരിശീലന കേന്ദ്രമാണ് ഐലേൺ ഐഎഎസ് അക്കാദമി. കഴിഞ്ഞ വർഷങ്ങളിലായി സിവിൽസർവീസസിലെ കേരളത്തിലെ ആദ്യ റാങ്കിലെത്തിയ ദിലീപ് കൈനിക്കര, മിഥുൻ പ്രേംരാജ് ഉൾപ്പടെയുള്ളവർ ഐലേൺ ഐഎഎസ് അക്കാദമിയുടെ സംഭാവനയാണ്.

മാധവിക്കുട്ടി ഐഎഎസ്, ജിആർ ഗോകുൽ ഐഎഎസ്, ഹംന തുടങ്ങിയ ഐലേൺ അക്കാദമിയിലെ മുൻവിദ്യാർത്ഥികൾ ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ സിവിൽ സെർവന്റായി സേവനം ചെയ്യുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാവുന്ന കോൺടാക്റ്റ് നമ്പർ : +918089166792

വെബ്ബിനാറിനായി രജിസ്‌ട്രേഷൻ ചെയ്യാനുള്ള ലിങ്ക് : https://forms.gle/g4yRWuiYHi1hj6yp8

Exit mobile version