കൊരട്ടി: തൃശൂർ പൊങ്ങത്തെ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ദമ്പതികളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കറുകുറ്റി സെയ്ന്റ് തോമസ് യു.പി. സ്കൂളിലെ അധ്യാപികയായ ചക്യേത്ത് ഷേർളി (54), ഭർത്താവ് ദേവസി (68) എന്നിവരെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
പിന്നീട് ഷേർളിക്ക് മരണം സംഭവിച്ചു. ഭർത്താവ് ദേവസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം വീട്ടിലെ അടുക്കളയിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
നാട്ടുകാരെത്തുമ്പോൾ തന്നെ ഷേർളി അതിഗുരുതരാവസ്ഥയിലായിരുന്നു. പൊള്ളലേറ്റതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൊരട്ടി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്.
മക്കൾ: ഡെന്നി, സോന. മരുമക്കൾ: ബിനിഷ, ഡ്രാഫ്റ്റി.
Discussion about this post