കായംകുളം: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കായംകുളം രാമപുരത്താണ് സംഭവം. രാമപുരം കൊച്ചനാട്ട് വിഷ്ണു ചന്ദ്രശേഖരന് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു.കാറും ബൈക്കും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ 5.30 ഓടെ രാമപുരം എല്‍ പി സ്കൂളിന് മുന്‍പിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഐപിഎല്‍ മത്സരം കാണാന്‍ പോയതായിരുന്നു വിഷ്ണു.
പുലര്‍ച്ചെ വീട്ടിലേക്ക് വരും വഴി ദേശീയപാതയില്‍ പടിഞ്ഞാറ് നിന്ന് രാമപുരം കായംകുളം റോഡിലേക്ക് ക്രോസ് ചെയ്യുമ്പോഴാണ് ബൈക്കില്‍ കാറിടിച്ചത്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
also read: പീഡനക്കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു; തിരച്ചിലിന് ഒടുവിൽ പിടിയിൽ
ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുതുകുളം ക്രിക്കറ്റ് ടീം അംഗമാണ് വിഷ്ണു.
Discussion about this post