പീഡനക്കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു; തിരച്ചിലിന് ഒടുവിൽ പിടിയിൽ

തിരുവനന്തപുരം: വലിയ തുറ പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്റ്റേഷനിൽനിന്ന് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ വ്യാപക തിരച്ചിലിൽ പ്രതിയെ കണ്ണാന്തുറയിൽനിന്ന് കണ്ടെത്തി.

ചെറിയതുറ സ്വദേശി അനു അജുവിനെ (31)യാണ് കഴിഞ്ഞദിവസം വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. പിന്നീട് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് പ്രതി സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായ പോലീസുകാരെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

also read- പ്രമുഖ നടന്‍ മനോബാല അന്തരിച്ചു, ഞെട്ടലോടെ തമിഴ് മലയാള സിനിമാലോകം

തന്നെ മുറിയിൽ കെട്ടിയിട്ട് ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് അജുവിനെ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾ മോഷണക്കേസ് പ്രതിയായ ആകാശിനെ തമിഴ്‌നാട്ടിലെത്തിച്ച് ചുട്ടുകൊന്ന കേസിലെ പ്രതിയാണ്. കൂടാതെ, പോലീസുകാരെ ആക്രമിച്ച കേസും ഇയാളുടെ പേരിലുണ്ടെന്നു വലിയതുറ പോലീസ് അറിയിച്ചു.

Exit mobile version