ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിത്തുടങ്ങിയതായി വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലുണ്ടെന്ന് കണ്ടെത്തി.
അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ വനംവകുപ്പിന് കിട്ടിത്തുടങ്ങി. അതിര്‍ത്തി മേഖലയിലൂടെ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയത്.പത്തു സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്‌നലാണ് ലഭിച്ചത്.
also read: കോണ്‍ഗ്രസ് നേതാവ് കെ കെ ഷാജു സിപിഎമ്മിലേക്ക്
അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നത് തടസ്സപ്പെട്ടത് ഇന്നലെ രാവിലെ മുതലാണ്. കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് ഇന്നലെ അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്.
ഇന്നലെ മാത്രം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നുവെന്നും ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമെന്നുമാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.