ആലപ്പുഴ: ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ കെ കെ ഷാജു സിപിഐഎമ്മില്‍ ചേരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ ഷാജുവിനെ സിപിഐഎമ്മിലേക്ക് സ്വീകരിക്കും.
ഈ മാസം 12 ന് നടക്കുന്ന സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഷാജു വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചയാളാണ്. 1980-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുകയും സിപിഐഎമ്മില്‍ അംഗമാവുകയും ചെയ്തു.
പിന്നീട് കെ ആര് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തായപ്പോള്‍ ഒപ്പം പാര്‍ട്ടി വിട്ട ഷാജു ജെഎസ്എസില്‍ ചേര്‍ന്നു. 2001ലും 2006ലും പന്തളം മണ്ഡലത്തില്‍ നിന്ന് ജെഎസ്എസ് എംഎല്‍എയായിരുന്നു.
പിന്നീട് ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോള്‍ ഒപ്പം പോകാതിരുന്ന ഷാജു കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 2011ല്‍ മാവേലിക്കരയില്‍ നിന്നും 2016ല്‍ അടൂരില്‍ നിന്നും മത്സരിച്ചു. എന്നാല്‍ പരാജയപ്പെട്ടു.
Discussion about this post