മലപ്പുറം: സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും കൂട്ടുപ്രതിയുമായ യുവാവ് അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. മുപ്പത്തിമൂന്നുകാരനായ ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.ബിഹാര്‍ സ്വാംപുര്‍ സ്വദേശിയായ 27കാരന്‍ ജയ്പ്രകാശ് ആണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ബിഹാറില്‍നിന്നാണ് വേങ്ങര പൊലീസ് പിടികൂടിയത്.
also read: റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്ല, അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താനാവാതെ വനംവകുപ്പ്
ഇക്കഴിഞ്ഞ ജനുവരി 31നാണ് സംഭവം. കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു സന്‍ജിത് പസ്വാനും ഭാര്യയും. കൊലപാതകം നടക്കുന്നതിനു തൊട്ടുമുന്‍പ് യുവതിയും കാമുകനും ദീര്‍ഘനേരം സംസാരിച്ചിരുന്നതായി കോള്‍ ലിസ്റ്റില്‍നിന്ന് കണ്ടെത്തി.
also read: ഭയങ്കര സ്‌നേഹവും മനുഷ്യത്വവും: പിണറായി വിജയനെ ഇഷ്ടം; ഷീല
കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.