കുമളി; രണ്ട് ദിവസം മുമ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാതെ വനംവകുപ്പ്. സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
സിഗ്നലുകള്‍ നഷ്ടപ്പെട്ടതോടെയാണ് കാട്ടില്‍ എവിടെയാണ് അരിക്കൊമ്പനെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിയാതിരുന്നത്. അരിക്കൊമ്പനെ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിക്കൊണ്ടിരുന്നതാണ്.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ നാലിനു ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടു. നിരീക്ഷിക്കാനായി വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പന്‍ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
also read: ഭയങ്കര സ്‌നേഹവും മനുഷ്യത്വവും: പിണറായി വിജയനെ ഇഷ്ടം; ഷീല
അരിക്കൊമ്പന്‍ ചോലവനത്തിലായിരിക്കാമെന്നും അതുകൊണ്ടാണ് സിഗ്‌നലുകള്‍ ലഭിക്കാത്തതെന്നുമാണു വനം വകുപ്പിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ലഭിച്ച സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയിട്ടുണ്ട്. നിലവില്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു.
Discussion about this post