തൃശൂര്‍: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് ദമ്പതികളടക്കം മൂന്ന് മരണം. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് അപകടം.
ചൊവ്വന്നൂര്‍ എസ് ബി ഐ ബാങ്കിന് സമീപത്തുവച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മറിയുകയായിരുന്നു. വാഹനത്തില്‍ രോഗിയും ആംബുലന്‍സ് ഡ്രൈവറുമടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. അല്‍ അമീന് എന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
also read: ഭയങ്കര സ്നേഹവും മനുഷ്യത്വവും: പിണറായി വിജയനെ ഇഷ്ടം; ഷീല
കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു.
also read: ഇത് സ്വപ്നങ്ങളുടെ സ്വപ്നം: അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച് അക്ഷയ് കുമാര്‍
റഹ്മത്തിന്റെ മകന് ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. റഹ്മത്തിന്റെ ബന്ധുവാണ് ഫെമിന. റഹ്മത്തിന്റെ ഭര്‍ത്താവാണ് ആബിദ്. ഷുഹൈബിനെ തൃശൂരിലെ ആശുപത്രിയിലും മറ്റ് രണ്ടുപേരെ കുന്നംകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post