തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്. സ്നേഹവും മനുഷ്യത്വവുമുള്ളയാണെന്നും നടി ഷീല. ജീവിതത്തില്‍ രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. അതൊന്നും പദവികള്‍ക്ക് വേണ്ടിയായിരുന്നില്ല. കുടുംബം കോണ്‍ഗ്രസ് ആയതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടായിരുന്നു ചെറുപ്പത്തില്‍ സ്നേഹമെന്നും ഷീല പറഞ്ഞു.
‘നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ ഭയങ്കര ഇഷ്ടമാണ്. ഭയങ്കര സ്നേഹവും മനുഷ്യത്വവും, എളിമയുമുള്ള ആളാണ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു.
അപ്പോള്‍ ഒരാള്‍ മുണ്ട് കൈയ്യില്‍ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പുസ്തക കടയില്‍ പോയി പുസ്തകം മറിച്ചുനോക്കുകയും ചെയ്യുന്നു. ഞാന്‍ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓര്‍ത്തു.
പിന്നെ ശരിക്കും നോക്കിയപ്പോള്‍ അത് പിണറായി വിജയനായിരുന്നു. എന്തൊരു എളിമയുള്ള മനുഷ്യന്! ഞാന്‍ ബുദ്ധിമുട്ടിക്കാന്‍ പോയില്ല. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്’ എന്നും ഷീല പറഞ്ഞു.
Discussion about this post