കേരളത്തിൽ വിലയ രീതിയിൽ ചർച്ചയായ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ ട്രെയ്ലറിന് താഴെ നൽകിയിരിക്കുന്ന വിവരണം തിരുത്തി നിർമ്മാതാക്കൾ. ഏപ്രിൽ 26ന് റിലീസ് ചെയ്ത ട്രെയ്ലറിന് ഒപ്പം നൽകിയിരുന്ന ‘കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ’ എന്ന ഭാഗമാണ് തിരിത്തിയിരിക്കുന്നത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളുടെ യഥാർത്ഥ കഥകളുടെ സമാഹാരമാണ് കേരള സ്റ്റോറി എന്ന രീതിയിലാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
സൺഷൈൻ പിക്‌ചേഴ്‌സിൻറെ യുട്യൂബ് ചാനലിലൂടെയാണ് കേരള സ്റ്റോറിയുടെ ട്രെയ്ലർ പുറത്തുവിട്ടത്. ഇതിലെ കേരളത്തിൽ 32,000 യുവതികളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന പരാമർശം വിവാദമായിരുന്നു.
തുടർന്ന് വിവിധ മേഖലകളിൽ നിന്നുളള നിരവധി പേരാണ് സിനിമയ്ക്ക് എതിരെ വിമർശനവുമായി രംഗത്തെത്തിയത്. കൂടാതെ, 32,000 ഒന്നും വേണ്ട 36 മൂന്ന് പേരെയെങ്കിലും മതം മാറ്റി സിറിയയിലേക്ക് അയച്ചെന്ന് തെളിവ് നൽകിയാൽ ഒരു കോടി ഇനാം നൽകാമെന്ന് മുസ്ലിം ലീഗ് ഉൾപ്പടെയുള്ളവർ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുട്യൂബിൽ തിരുത്തലും വരുത്തിയിരിക്കുന്നത്.