പാലക്കാട്: വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണശാലയില്‍ സ്്ഫോടനം, ഒരു മരണം. പാലക്കാട് ജില്ലയിലാണ് സംഭവം. യക്കിക്കാവ് സ്വദേശിയായ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.
അതേസമയം, മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ പത്ത് മണിക്ക് ആണ് അപകടമുണ്ടായത്. അബ്ദുള്‍ റസാഖ് പടക്കം നിര്‍മ്മാണം നടക്കുമ്പോള്‍ വീടിന് സമീപമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ഭാര്യ അയല്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു.
സ്‌ഫോടനത്തിന് ശേഷം അബ്ദുള്‍ റസാഖിനെ കാണാനില്ല. വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
അബ്ദുള്‍ റസാഖിന് പടക്കം നിര്‍മ്മിക്കാനുളള ലൈസന്‍സുണ്ട്. എന്നാല്‍ പടക്കം എന്തിന് വീട്ടില്‍ സൂക്ഷിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. തടുക്കുശ്ശേരിയില്‍ ഇയാള്‍ക്ക് പടക്കനിര്‍മ്മാണശാലയുമുണ്ട്.
Discussion about this post