ചെന്നൈ: വിവാഹവീട്ടില്‍ ജോലിക്കെത്തിയ യുവാവിന് തിളക്കുന്ന രസത്തില്‍ വീണ് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുവല്ലൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ചികിത്സയില്‍ കഴിയവെയാണ് യുവാവ് മരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വലിയ ചെമ്പില്‍ അടുപ്പത്ത് രസം തിളച്ചുകൊണ്ടിരിക്കെ 21 കാരനായ യുവാവ് അബദ്ധത്തില്‍ ചെമ്പില്‍ വീഴുകയായിരുന്നു.
കോളജ് വിദ്യാര്‍ഥിയായ യുവാവാണ് മരിച്ചത്. പഠിക്കുന്നതിനൊപ്പം യുവാവ് പാര്‍ട്ട് ടൈമായി കാറ്ററിങ് ജോലിയും ചെയ്തിരുന്നു.സംഭവം നടക്കുമ്പോള്‍ വിവാഹ വീട്ടില്‍ അതിഥികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ജോലിയിലായിരുന്നു യുവാവ്.
അതിനിടെ അബദ്ധത്തില്‍ രസം തിളക്കുന്ന ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണത്തിന് കീഴടങ്ങി.
Discussion about this post