കൊച്ചി: വിവാഹിതരായതിന് പിന്നാലെ ‘മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡിന്റെ ശ്രോതാക്കളായി നവദമ്പതികള്‍. എറണാകുളം സ്വദേശികളായ വരന്‍ അഖിലും വധു അഞ്ജലിയുമാണ് താലികെട്ട് കഴിഞ്ഞതിന് പിന്നാലെ മന്‍ കി ബാത്ത് കേള്‍ക്കാനിരുന്നത്.
ഇവര്‍ക്കൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. അഖിലിന്റെയും അഞ്ജലിയുടെയും വിവാഹം എറണാകുളം കരയോഗം കാവേരി ഹാളില്‍ വെച്ചായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠന്‍ ബി മോഹന്‍ദാസിന്റെ മകനാണ് വരനായ അഖില്‍.
തൃപ്പൂണിത്തറ ഉദയംപേരൂരില്‍ ദിലീപ് കുമാറിന്റെ മകളാണ് വധുവായ അഞ്ജലി. മന്‍ കി ബാത്ത് കേള്‍ക്കാന്‍ വധുവരന്മാര്‍ക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും ബിജെപി, ബിഎംഎസ് നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണന്‍, സി ജി രാജഗോപാല്‍, രമാദേവി തോട്ടുങ്കല്‍, എറണാകുളം മണ്ഡലം ജനറല്‍ സെക്രട്ടറി വാസ്യദേവ് കമ്മത്ത് എന്നിവരും ഉണ്ടായിരുന്നു.