‘ആ വിയോഗം വളരെ വലിയൊരു നഷ്ടം’; മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

കോഴിക്കോട്: അടുത്തിടെ വിടവാങ്ങിയ മലയാള സിനിമയിലെ അതുല്യപ്രതിഭ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. നടന്‍ ജോയ് മാത്യുവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.

മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് താരം മടങ്ങിയത്. ‘സഹപ്രവര്‍ത്തകന്‍ എന്നതിലുപരി മാമുക്കയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു. ഏഴെട്ട് മാസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് വന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു” എന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

also read: തന്ത വലിയ കുഴപ്പക്കാരനും സെറ്റിലെ അഹങ്കാരിയും, രക്ഷപ്പെട്ടില്ല, മകൻ ഷെയ്‌ന്റെ യഥാർഥ കഥയറിഞ്ഞാൽ ആരും സിനിമ നൽകില്ല; തന്തയേക്കാൾ മോശം, ആരോപിച്ച് ശാന്തിവിള ദിനേശ്

”അന്നാണ് അവസാനമായി സംസാരിച്ചത്. കലാകാരന്‍ എന്ന നിലക്ക് എല്ലാവര്‍ക്കും അവരുടേതായ പ്രത്യേകതകളുണ്ട്. ഒരു കാലഘട്ടത്തില്‍ മാമുക്ക സത്യന്‍ അന്തിക്കാട് തന്ന വരദാനം പോലെ മലയാള സിനിമയില്‍ വന്ന്, വളരെ വ്യത്യസ്തതയാര്‍ന്ന രൂപവും ഭാവവും ഭാവചലനങ്ങളും സംഭാഷണങ്ങളും ഒക്കെയായി നിന്നു.” എന്നും സുരേഷ് ഗോപി പറയുന്നു.

also read: പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹത? 595 പവൻ കാണാനില്ല; യുവതിയുടെ ആഡംബര വീട്ടിൽ മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധന നടത്തി പോലീസ്

” അത്തരത്തിലൊരാള്‍ അതിന് മുന്‍പ് ഉണ്ടായിരുന്നില്ല, ഇനിയുണ്ടാകുമോയെന്ന് കാത്തിരുന്ന് അറിയണം. മാമുക്കോയയുടെ വിയോഗം വലിയൊരു നഷ്ടമാണ്. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു,’ എന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version