മലപ്പുറം: ചുറ്റുമതിലിലെ കല്ലിളകി വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് ഹംസയുടെ മകന്‍ മുഹമ്മദ് ഹംദാന്‍ ആണ് മരിച്ചത്.
ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഹംദാന്‍. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയില്‍ നേരത്തേ അടര്‍ന്നുനിന്ന കല്ലാണ് വീണതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
also read: അമിത് ഷായെ വിമർശിച്ച് മാധ്യമലേഖനം; രാജ്യദ്രോഹമെന്ന് കാണിച്ച് എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്
ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെ കല്ല് ഹംദാന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.
ഉടന്‍ വീട്ടുകാര്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുളമംഗലം എംഇടി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹംദാന്‍.