കണ്ണൂര്‍: വാഹനാപകടത്തില്‍ നഴ്സിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. വായാട്ടുപറമ്പില്‍ പി ആര് രമ്യയാണ് മരിച്ചത്. മുപ്പത്തിയാറ് വയസ്സായിരുന്നു. അമിതവേഗത്തില്‍ എത്തിയ ഫോര്‍ച്യൂണര്‍ കാര്‍ യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ ഹണി ഹൗസിന് സമീപത്തായാണ് വാഹനാപകടം. കഴിഞ്ഞ ദിവസം ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഫോര്‍ച്യൂണര്‍ കാര്‍ രമ്യയെ ഇടിച്ചു.
also read: അമിത് ഷായെ വിമർശിച്ച് മാധ്യമലേഖനം; രാജ്യദ്രോഹമെന്ന് കാണിച്ച് എംപി ജോൺ ബ്രിട്ടാസിന് നോട്ടീസ്
തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ രമ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും.
കണ്ണൂര്‍ റൂറല്‍ എസ്പി ഓഫീസിലെ ജീവനക്കാരന് ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. പരിയാരം കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നഴ്സാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post