തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനത്ത് അഴിച്ച് വിട്ട അക്രമത്തിലും അഴിഞ്ഞാട്ടത്തിലും ഇതുവരെ അറസ്റ്റിലായത് 1369 പേര്. 717 പേര് കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റില്‍ ചെയ്തിരിക്കുന്നത്. പോലീസ് യഥാര്‍ത്ഥ കണക്ക് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന. കൂടുതല്‍ പേരെ കരുതല്‍ തടങ്കിലില്‍ വെക്കാനും നീക്കമുണ്ട്.
ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ജില്ലാ പോലീസ് മേധാവികളോട് ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറാവുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും വ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. തുറന്നത് അടപ്പിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം പോലീസിന്റെ വീഴ്ചയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി ജില്ലാ പോലീസ് മേധാവികളെ അതൃപ്തിയറിയിക്കുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമവും അഴിഞ്ഞാട്ടവുമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കടകള്‍ തല്ലി തകര്‍ക്കുകയും വാഹനങ്ങള്‍ ഉള്‍പ്പടെ നിരവധി പൊതുമുതലാണ് അക്രമികള്‍ നശിപ്പിച്ചത്. ഹര്‍ത്താലിന്റെ മറവില്‍ നിരവധി സ്ഥാപനങ്ങള്‍ക്കു നേരെയും അക്രമം അഴിച്ചു വിട്ടിരുന്നു.
Discussion about this post