തിരുവനന്തപുരം: ട്രെയിന്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. വര്‍ക്കല മുട്ടപ്പലം തച്ചോട് കുന്നുവിള വീട്ടില്‍ ഭാനു ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിന്റെ എഞ്ചിനില്‍ കുടുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പുന്നമൂട് റെയില്‍വേ ഗേറ്റിനും സ്റ്റാര്‍ തിയേറ്റര്‍ ഗേറ്റിനും നടുവിലാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഭാനു ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് മുന്നില്‍ അകപ്പെടുകയായിരുന്നു.
വയോധികന് ട്രെയിന്‍ തട്ടി തെറിച്ചുപോവുകയും എഞ്ചിന്റെ മുന്‍ഭാഗത്തെ കൂര്‍ത്ത കമ്പിയില്‍ തട്ടുകയും ചെയ്തു. വയറ്റിലൂടെ കമ്പി തുളച്ചുകയറി. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചു. വര്‍ക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം എഞ്ചിനില്‍ നിന്ന് വേര്‍പെടുത്തിയത്.
also read: വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്
അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂറിലധികം വര്‍ക്കലയില്‍ പിടിച്ചിടുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഗോമതിയാണ് ഭാര്യ. ഷീബ, ബാബു, സ്വര്‍ണ, ഗീത, സുനിത എന്നിവര്‍ മക്കളാണ്.
Discussion about this post