റബര്‍ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കുഴിയില്‍ വീണു, വീട്ടമ്മയ്ക്ക് അത്ഭുതരക്ഷ

തിരുവനന്തപുരം: വിറക് ശേഖരിക്കുന്നതിനിടെ റബര്‍ തോട്ടത്തിലെ 30 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണ വീട്ടമ്മയ്ക്ക് അത്ഭുത രക്ഷ. തിരുവനന്തപുരത്താണ് സംഭവം. പുല്ലമ്പാറ മൂന്നാനക്കുഴി പാലുവള്ളി തടത്തരികത്തു വീട്ടില്‍ ലീല(63) ആണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

റബര്‍ ഷീറ്റ് വേസ്റ്റിനു വേണ്ടി നിര്‍മിച്ചിരുന്ന കുഴിയിലാണ് ലീല അകപ്പെട്ടത്. ആള്‍മറ ഇല്ലാതെ സ്ലാബ് മൂടിയ കുഴി ആയിരുന്നു. ലീല കുഴിയില്‍ വീണ വിവരം ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടികളാണ് നാട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.

also read; ദുരിത ജീവിതത്തിന് അല്‍പ്പം ആശ്വാസം, ഒരു കോടി അടിച്ചത് പത്മിനി വിറ്റ ലോട്ടറിക്ക്

വെഞ്ഞാറമൂട് അഗ്‌നിരക്ഷാ വിഭാഗം എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ച് ലാഡര്‍ ഉപയോഗിച്ച് ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസി. സ്റ്റേഷന്‍ ഓഫിസര്‍ എ.ടി. ജോര്‍ജ്, നിസാറുദ്ദീന്‍, ഗിരീഷ്‌കുമാര്‍, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Exit mobile version