തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്കം പഠിപ്പിക്കാൻ നിർദേശങ്ങൾ കർശനമാക്കി കേരളാ പോലീസ് സേന. കലാകാരന്മാരായ പോലീസ് ഉദ്യോഗസ്ഥർക്ക് പരിപാടികളില്‍ പങ്കെടുക്കാൻ മുൻകൂർ അനുമതി നിർബന്ധമാക്കി.
സിനിമ, സീരിയലുകളിൽ അഭിനയിക്കുന്നതിന് നിബന്ധനകൾ കർശനമാക്കിയാണ് ഡിജിപിയുടെ സർക്കുലർ പുറത്തെത്തിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തുനിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥയാണ് കർശനമാക്കിയത്.
അനുമതിക്കായി നൽകുന്ന അപേക്ഷക്കൊപ്പം യൂണിറ്റ് മേധാവിയുടെ ശുപാർശയും നിർബന്ധമാണ്. പോലീസ് ഉദ്യോഗസ്ഥർ പരിപാടികളിൽ അനുമതിയില്ലാതെ പങ്കെടുത്താൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
സിനിമ, സീരിയൽ അഭിനയത്തിന് മാത്രമല്ല, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാനും കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും നിബന്ധന ബാധകമാണ്.
Discussion about this post