തിരുവനന്തപുരം: ക്രമസമാധാന പ്രശ്നം കണക്കിലേടുത്ത് നെടുമങ്ങാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
നെടുമങ്ങാട് ഇന്നലെ മുതല്‍ തുടങ്ങുന്ന ആക്രമങ്ങള്‍ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. നെടുമങ്ങാട് താലൂക്കിലെ രണ്ട് പോലീസ് സ്റ്റേഷന് പരിധിയിലാണ് നിരോധനാജ്ഞ.
സംഘര്‍ഷം കണക്കിലേടുത്ത് പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് നഗരങ്ങളില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
Discussion about this post