കണ്ണൂര്‍: സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് ആറാംപീടികയിലാണ് സംഭവം. കാട്ടാമ്പള്ളി ഇടയില്‍പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരി ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.
മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടം. അപകടത്തിനു പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.