ഇടുക്കി: മാങ്ങാ മോഷണക്കേസില്‍ പ്രതിയായ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ മുണ്ടക്കയം വണ്ടന്‍പതാല്‍ പുതുപ്പറമ്പില്‍ പിവി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി എസ്പിയാണ് ഇയാളെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്. മാങ്ങാ മോഷണത്തിന് മുന്‍പും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് കാഞ്ഞിരപ്പള്ളി ടൗണിലെ പഴം-പച്ചക്കറി കടയുടെ മുന്നില്‍ നിന്നും ഇയാള്‍ മാങ്ങാ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് പോലീസിന് വലിയ നാണക്കേടായിരുന്നു.
പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് നിസാര വകുപ്പുകള്‍ ചുമത്തിയും പരാതിക്കാരനുമായി രമ്യതയില്‍ എത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു.