കോഴിക്കോട്: ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ് ചെയ്ത സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. താമരശ്ശേരിയിലാണ് സംഭവം. ബസിന്റെ ഫിറ്റ്‌നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നാണ് നടപടി. പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് റീല്‍സ് ഷൂട്ട് ചെയ്തത്. അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറിയായിരുന്നു സംഭവം. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
തുടര്‍ന്ന് സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ബസിന്റെ വേഗപ്പൂട്ട് തകരാറിലാണെന്ന് കണ്ടെത്തുകയും ചെയ്തു.