തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി നരേനന്ദ്രമോഡി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് ഷോർണൂരിൽ എത്തിയപ്പോൾ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ വിവാദം. എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകർ വന്ദേഭാരതിൽ പതിപ്പിച്ചതാണ് വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പോസ്റ്റർ പതിപ്പിച്ച കോൺഗ്രസ് പ്രവർത്തകനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
കടുത്ത വിമർശനമാണ് കോൺഗ്രസ് പ്രവർത്തകരുടെ ഈ പ്രവർത്തിക്ക് നേരെ ഉയർന്നിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണ കുമാർ.
ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് കൃഷ്ണകുമാർ തന്റെ പ്രതിഷേധിച്ചിരിക്കുന്നത്. ട്രെയിനിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ‘ലോക ചെറ്റത്തരം’ എന്നാണ് കൃഷ്ണകുമാർ അടിക്കുറിപ്പ് നൽകി പോസ്റ്റ് ചെയ്യുകയായിരുന്നു.
വന്ദേഭാരത് ആദ്യയാത്രയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിൽ ഒട്ടിച്ചത്. ഉടൻ തന്നെ റെയിൽവേ പൊലീസ് സംഘമെത്തി പോസ്റ്ററുകൾ നീക്കം ചെയ്തു. മുൻപ് വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നതിനെ സംബന്ധിച്ച് വി കെ ശ്രീകണ്ഠൻ എംപി ഇടപെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇതിന് അഭിവാദ്യങ്ങൾ അർപ്പിച്ചായിരുന്നു പോസ്റ്റർ പിതിപ്പിച്ചത്.
എന്നാൽ, ചിത്രം പതിപ്പിച്ചത് തന്റെ അറിവോടെ അല്ലെന്നാണ് വി കെ ശ്രീകണ്ഠൻ പറയുന്നത്. മഴ പെയ്തപ്പോൾ ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസിൽ ചേർത്ത് വെച്ചതാകാമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തിരുന്നു. തനിക്ക് അഭിവാദ്യം അറിയിക്കാൻ കോൺഗ്രസ്സ് പ്രവർത്തകർ ഷൊർണൂരിൽ എത്തിയിരുന്നെന്നും അവരുടെ കൈയിൽ പശ നിറച്ച തൊട്ടിയോ കവറോ ഉണ്ടായിരുന്നില്ലെന്നും എംപി വ്യക്തമാക്കി.