പൊട്ടിത്തെറിച്ചത് അനിയന്‍ ഓണസമ്മാനമായി നല്‍കിയ ഫോണ്‍, മകള്‍ അഞ്ചു മിനിറ്റിലേറെ എടുത്ത് കളിച്ചിട്ടില്ലെന്ന് നെഞ്ചുതകര്‍ന്ന് പിതാവ് പറയുന്നു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശ്ശൂരില്‍ എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് പിതാവ്. മകളുടെ മരണത്തിനു കാരണമായ ഫോണ്‍ 2017ല്‍ വാങ്ങിയതാണെന്ന് ആദിത്യശ്രീയുടെ പിതാവ് അശോക് കുമാര്‍ പറയുന്നു.

ഫോണിന്റെ ബാറ്ററി 2021ല്‍ മാറ്റിയിരുന്നെന്ന് അശോക് കുമാര്‍ പറഞ്ഞു. അനിയന്‍ തനിക്ക് ഓണ സമ്മാനമായി നല്‍കിയ ഫോണാണ് ഇതെന്നും 2017 സെപ്റ്റംബറില്‍ പാലക്കാട്ടു നിന്നാണ് അവര്‍ റെഡ്മി ഫോണ്‍ വാങ്ങിയതെന്നും അശോക് കുമാര്‍ വേദനയോടെ പറയുന്നു.

also read: ഗഫൂര്‍ക്കാ ദോസ്ത് ഇനി ഓര്‍മ്മ: നടന്‍ മാമുക്കോയ അന്തരിച്ചു

2021ല്‍ ചാര്‍ജ് നില്‍ക്കാതായതോടെ സര്‍വീസ് സെന്ററില്‍ നല്‍കി ബാറ്ററി മാറ്റിയിരുന്നു. ഒന്നര മാസമെടുത്താണ് അന്നു നന്നാക്കിത്തന്നതെന്നും സംഭവം നടന്ന ദിവസം അഞ്ചരയ്ക്കാണ് വീട്ടില്‍ ഫോണ്‍ കൊണ്ടുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: നാല് വർഷം മുൻപ് മുങ്ങിമരണമെന്ന് എന്ന് പറഞ്ഞ് മൃതദേഹം അടക്കം ചെയ്തു; യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പോലീസ്

ആ ഫോണ്‍ മകള്‍ അഞ്ചു മിനിറ്റിലേറെ എടുത്ത് കളിച്ചിട്ടില്ലെന്ന് പിതാവ് പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരത്തില്‍ ദുര്‍ഗതിയുണ്ടാവരുതെന്നും അതിനാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം തന്നെ വേണമെന്നും അശോക് കുമാര്‍ ആവശ്യപ്പെട്ടു.

Exit mobile version