പാലക്കാട്: വി കെ ശ്രീകണ്ഠന് എംപിയുടെ പോസ്റ്റര്‍ വന്ദേഭാരത് ട്രെയിനില്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി മാര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് സമ്മാനിച്ച ലോകോത്തര നിലവാരത്തിലുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ സ്വന്തം പോസ്റ്റര്‍ ഒട്ടിച്ച് വി കെ ശ്രീകണ്ഠന് അശ്ലീലമാക്കിയെന്ന് ബിജെപി ആരോപിച്ചു.
വി കെ ശ്രീകണ്ഠന്റേത് അല്‍പ്പത്തരമാണെന്നും ബിജെപി ആരോപിച്ചു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു വി കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ചത്. സംഭവത്തില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വികെ ശ്രീകണ്ഠന് എംപിക്ക് അഭിവാദ്യമര്‍പ്പിച്ചാണ് പോസ്റ്റര്‍ പതിച്ചത്.
also read: തുറന്ന ഡോറില്‍ തൂങ്ങി യാത്ര: പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയ്ക്കെതിരെ പരാതി
അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് അംഗം സെന്തില്‍ കുമാര്‍ അടക്കം ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോസ്റ്റര്‍ ഒട്ടിച്ചത്. അതേസമയം, പോസ്റ്റര്‍ ഒട്ടിച്ചത് മനഃപൂര്‍വമല്ലെന്നാണ് സെന്തിലിന്റെ പ്രതികരണം.
പോസ്റ്റര്‍ ഒട്ടിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തെന്നും നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റ് പ്രവര്‍ത്തകര്‍ ചെയ്തതായി കരുതുന്നില്ലെന്നും പോസ്റ്റര്‍ ഒട്ടിക്കാന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശ്രീകണ്ഠന് പറഞ്ഞു.
Discussion about this post