കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ഇന്നലെ കടുത്ത സംഘര്‍ഷമുണ്ടായതിനാല്‍ പാലക്കാട്, കാസര്‍കോട്, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷത്തിലേയ്ക്ക് കാര്യങ്ങള്‍ വഴിവെയ്ക്കാതിരിക്കാനാണ് ഈ തീരുമാനം.
Discussion about this post