ഉയരം 55 അടി, കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

തൃശൂര്‍: കേരളത്തിലെ ഏറ്റവും ഉയരമുള്ള ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നം സീതാരാമക്ഷേത്രത്തിലാണ് ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ഓണ്‍ലൈനായിട്ടാണ് ആഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിച്ചത്. 55 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി ഭക്തര്‍ക്കായി സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശിലെ അല്ലഗഡയിലാണ് പ്രതിമ നിര്‍മ്മിച്ചത്.
ഏപ്രില്‍ 11 നാണ് പൊന്‍കുന്നത്തെ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.

also read: പെണ്‍കുട്ടികളെ വലയിലാക്കാനും ആഡംബര ജീവിതത്തിനും വേണ്ടി പാട്ടപ്പകല്‍ മോഷണം, റീല്‍സ് താരം മീശ വിനീതിനെയും സുഹൃത്തിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഹനുമാന്‍ പ്രതിമയുടെ വിര്‍ച്ച്വല്‍ ഉദ്ഘാടനം. തുടര്‍ന്ന് പ്രതിമയില്‍ ലേസര്‍ ഷോ പ്രദര്‍ശിപ്പിച്ചു. രാമായണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഹനുമാന്‍ ചാലിസയുടെ അകമ്പടിയോടെയാണ് പ്രദര്‍ശിപ്പിച്ചത്.

also read: ഹിജാബ് നിരോധനത്തിനിടയിലും ഒന്നാം സ്ഥാനം നേടി തബസ്സു; ‘വിജയമാണ് ഏറ്റവും മികച്ച പ്രതികാരം’ അഭിനന്ദവുമായി ശശി തരൂര്‍

ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ പട്ടാഭിരാമന്‍, മാനേജിങ് ട്രസ്റ്റി ടി എസ് കല്യാണ രാമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു. ലക്ഷങ്ങള്‍ ചെലവിട്ടാണ് പ്രതിമ ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലെത്തിച്ചത്.

Exit mobile version