തിരുവനന്തപുരം: മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രമുഖ റീല്‍സ് താരം മീശ വിനീതിനെയും സുഹൃത്തിനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെട്രോള്‍ പമ്പില്‍ നിന്ന് രണ്ടര ലക്ഷം കവര്‍ന്ന കേസിലായിരുന്നു ഇരുവരും പിടിയിലായത്.
പെട്രോള്‍ പമ്പ് മാനേജര്‍ ബാങ്കിലടക്കാന്‍ കൊണ്ടുപോയ പണമാണ് ഇരുവരും കവര്‍ന്നത്. പെണ്‍കുട്ടികളെ വലയിലാക്കാനും ആഡംബര ജീവിതത്തിനും വേണ്ടിയായിരുന്നു മോഷണം നടത്തിയതെന്ന് മീശ വിനീത് പറഞ്ഞു. വിനീതിന്റെ കീഴ്‌പേരൂരിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കിളിമാനൂര്‍ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടില്‍ മീശ വിനീത് എന്ന വിനീത് (26)ആണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ സുഹൃത്ത് ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ എസ്. ജിത്തു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയത്.
also read: കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ആദ്യ പൂജ നരേന്ദ്ര മോഡിയ്ക്ക് വേണ്ടി
അതേസമയം, പ്രതികള്‍ കവര്‍ന്ന പണം കണ്ടെത്താനായില്ല. എന്നാല്‍ ഇയാള്‍ പലര്‍ക്കായി പണം നല്‍കിയതായി രേഖപ്പെടുത്തിയ ഡയറി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.