തിരുവനന്തപുരം: യാത്ര ആരംഭിച്ച ആദ്യ ദിവസം വന്ദേഭാരതില്‍ വിളമ്പിയത് വിഭവസമൃദ്ധമായ ഭക്ഷണം. ആദ്യയാത്രക്കാരെ ലഘു ഭക്ഷണങ്ങളുമായാണ് റെയില്‍വേ അധികൃതര്‍ വന്ദേഭാരതിലേക്ക് സ്വാഗതം ചെയ്തത്.
ഒരു ബോക്സില്‍ ചിപ്സ്, മുറുക്ക്, മധുര പലഹാരം രണ്ട് ഫ്രൂട്ടി എന്നിവയാണ് നല്‍കിയത്. ഉച്ചയ്ക്ക് വെജിറ്റബിള്‍ ബിരിയാണിയാണ് നല്‍കിയത്. ഒപ്പം കച്ചമ്പറും, അച്ചാറും പായസവുമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ശശി തരൂര്‍ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്.
ചുരുക്കം ചിലര്‍ക്ക് മാത്രമാണ് വന്ദേ ഭാരതിന്റെ ആദ്യയാത്രയില്‍ ഭാഗമാകാന്‍ കഴിഞ്ഞത്. ആദ്യ രണ്ട് കോച്ചില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഇതില്‍ ഒന്നാമത്തെ കോച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്.
also read: ഭാര്യയെ ഉപദ്രവിച്ച അയല്‍വാസിയുടെ വളര്‍ത്തുനായയെ അടിച്ചുകൊന്നു, പോലീസുകാരനെതിരെ കേസ്
അതേസമയം, മൂന്നാമത്തെ കോച്ചില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായിരുന്നു. നാലാം കോച്ചില്‍ റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സ്നേഹികളുമായിരുന്നു. എക്സിക്യൂട്ടീവ് കോച്ചില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാന തപസ്വി, നടന്‍ വിവേക് ഗോപന്‍, ഗായകന്‍ അനൂപ് ശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ യാത്ര ചെയ്തു. ഭിന്നശേഷി വിദ്യാര്‍ത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.
Discussion about this post