നെയ്റോബി: മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന് ഉപവസിച്ച് മരിച്ചത് നിരവധി പേര്‍. കിഴക്കന്‍ കെനിയയിലാണ് സംഭവം. ഇതിനോടകം ഷക്കഹോല വനത്തില്‍ നിന്ന് കണ്ടെത്തിയത് 58 പേരുടെ മൃതദേഹങ്ങളാണ്.
തിരദേശ പട്ടമായ മാലിന്ദിക്ക് സമീപമുള്ള ഷക്കഹോല വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോള്‍ മെക്കന്‍സീ എന്‍തെംഗെ എന്നയാളാണ് ഗുഡ് ന്യൂസ് ഇന്റര്‍ നാഷ്ണല്‍ ചര്‍ച്ച് എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി മോക്ഷം പ്രാപിക്കുകയും സ്രഷ്ടാവിനെ നേരില്‍ക്കാണാന്‍ പട്ടിണി മരണം ഉപദേശിക്കുകയും ചെയ്തത്.
also read: ഭാര്യയെ ഉപദ്രവിച്ച അയല്‍വാസിയുടെ വളര്‍ത്തുനായയെ അടിച്ചുകൊന്നു, പോലീസുകാരനെതിരെ കേസ്
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 800 ഏക്കര്‍ വനഭൂമിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
also read: ആവ്താ രെഹ്‌ജോ സർ! ജയ് ശ്രീ കൃഷ്ണൻ; മോഡിക്ക് ഒപ്പം ചെലവിട്ട 45 മിനിറ്റിനെ കുറിച്ച് ഉണ്ണി മുകുന്ദൻ
എന്‍തെംഗയുടെ ചില ഭക്തര്‍ ഇപ്പോഴും ഷക്കഹോലയ്ക്ക് ചുറ്റുമുള്ള കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. 112 പേരെ കാണാനില്ലെന്ന് മനുഷ്യാവകാശ സംഘടനയായ കെനിയന്‍ റെഡ് ക്രോസ് റിപ്പോര്‍ട്ട് ചെയ്തു.