നെടുമങ്ങാട്: ഭാര്യയെ ഉപദ്രവിച്ച വളര്‍ത്തുനായയെ അടിച്ചുകൊന്ന പോലീസുകാരനെതിരെ കേസ്. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
അയല്‍വാസിയുടെ വളര്‍ത്തുനായയെ വീട്ടില്‍ കയറി അടിച്ചു കൊന്ന സംഭവത്തില്‍ നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ പ്രശാന്തിനെതിരെയാണ് കേസ്. കഴിഞ്ഞ മാര്‍ച്ച് 29ന് സഞ്ചയനം അറിയിക്കാന്‍ പോയ പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മിയെ സമീപത്തെ വീട്ടിലെത്തിയപ്പോള്‍ അവിടത്തെ വളര്‍ത്തുനായ കടിച്ചിരുന്നു.
also read: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; ജാഗ്രതാ നിർദേശവുമായി യുപി എടിഎസ്
നായ രാജലക്ഷ്മിയുടെ ഇരു കൈകളിലും കടിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രശാന്ത് അയല്‍വാസിയുടെ വീട്ടില്‍ ചെന്ന് നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം.
also read: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി; ജാഗ്രതാ നിർദേശവുമായി യുപി എടിഎസ്
നായയെ ഉപദ്രവിക്കുന്നത് കണ്ട് തടയാനെത്തിയ ഉടമ ആദിത്യരശ്മിയെ അസഭ്യം പറയുകയും നിലത്ത് തള്ളിയിടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഉടമയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തില്‍ ആദിത്യരശ്മിയുടെ പല്ലിന് പൊട്ടലുണ്ട്.
നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് പ്രശാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രശാന്ത് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശാന്ത് എക്സൈസ് വകുപ്പില്‍ പ്രൊബേഷനിലാണ്.